ന​ഴ്സ​റി ഉ​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Sunday, June 13, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു പു​റ​മേ ലോ​ക്ഡൗ​ണ്‍ കൂ​ടെ വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ നഴ്സ​റി ഉ​ട​മ​ക​ളും. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രാ​ണ് നേ​ഴ്സ​റി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ർ​ഷി​ക മേ​ഖ​ല​യെ ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ വി​വി​ധ​ങ്ങ​ളാ​യ തൈ​ക​ളാ​ണ് വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ നേ​ഴ്സ​റി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മേ​യ് മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ഒ​രു വ​ർ​ഷം മു​ന്നേ ഒ​രു​ക്കി​യ കൂ​ട​തൈ​ക​ളാ​യ കു​രു​മു​ള​ക്, കാ​പ്പി, ക​വു​ങ്ങ്, തെ​ങ്ങ്, ഫ​ല​തൈ​ക​ൾ, വൃ​ഷ​തൈ​ക​ൾ, വി​വി​ധ​ങ്ങ​ളാ​യ ചെ​ടി​ക​ൾ, പ​ച്ച​ക്ക​റി​തൈ​ക​ൾ ഉ​ൾ​പ​ടെ​യാ​ണ് വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തോ​ടെ ഉ​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.
ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ എ​ടു​ത്തും പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്തു​മാ​യി​രു​ന്നു നേ​ഴ്സ​റി ഉ​ട​മ​ക​ൾ തൈ​ക​ൾ ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​പ്പോ​ലെ ഇ​ത്ത​വ​ണ​യെ​യും കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ തൈ​ക​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തി​യി​ല്ല. ഇ​തി​നു പു​റ​മേ കാ​ർ​ഷി​ക ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും നേ​ഴ്സ​റി ഉ​ട​മ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി.
നേ​ഴ്സ​റി​യി​ൽ സ്റ്റോ​ക്ക് ചെ​യ്ത തൈ​ക​ൾ എ​ന്ന് വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നേ​ഴ്സ​റി ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും.