മു​ട്ടി​ൽ മരംമുറി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ള്ള​നും പോ​ലീ​സും ക​ളി​ക്കു​ന്നു: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Sunday, June 13, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യ വീ​ട്ടി, തേ​ക്ക് മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കൂ​ടം ക​ള്ള​നും പോ​ലീ​സും ക​ളി​ച്ച് പ്ര​തി​ക​ളെ​യും മ​ന്ത്രി​മാ​രെ​യും ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളെ​യും വെ​ള്ള​പൂ​ശി കേ​സ് തേ​യ്ച്ചു​മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ല യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ കു​റ്റ​പ്പെ​ടു​ത്തി.
സാ​ധാ​ര​ണ​ഗ​തി​യി​ൽ ചെ​റി​യ ഭൂ​മി കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ന്‍റെ പ​റ​ന്പി​ൽ ഒ​രു ഈ​ട്ടി മ​രം നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ചു​വ​ട്ടി​ലും ചു​റ്റു​പാ​ടി​ലും ഒ​രു കൃ​ഷി​യും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.
അ​ത്ത​രം ഈ​ട്ടി, തേ​ക്ക് മ​ര​ങ്ങ​ളു​ടെ ചോ​ല വെ​ട്ടി​യാ​ൽ പോ​ലും വി​ല്ലേ​ജി​ൽ നി​ന്നും ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. എ​ന്നാ​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ മ​രം കൊ​ള്ള ന​ട​ത്തു​ന്ന​തി​ന് ഇ​റ​ക്കി​യ അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ ഏ​താ​ണ്ട് 25 കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന ഈ​ട്ടി​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി മ​രം മു​റി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്തു.
റ​വ​ന്യു-​ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​മ​രം കൊ​ള​ള ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​രം​മു​റി​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടും, ഈ​ട്ടി​മ​ര​ങ്ങ​ൾ ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ന​ക്കാ​പ്പി​ച്ച പൈ​സ കൊ​ടു​ത്ത് മു​റി​ച്ച് ക​ട​ത്തി. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും അ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.