മ​ദ്യ​വി​ൽ​പ്പ​നക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ: 28 ലി​റ്റ​ർ മ​ദ്യ​വും കാ​റും ക​സ്റ്റ​ഡി​യി​ൽ
Sunday, June 20, 2021 3:38 AM IST
മാ​ന​ന്ത​വാ​ടി: കാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തോ​ണി​ച്ചാ​ൽ ഇ​ല്ല​ത്തു പു​തി​യ​വീ​ട്ടി​ൽ കെ. ​രാ​ജേ​ഷ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ പ​ട്രോ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ൽ ശി​വ​ൻ​കു​ന്ന് അ​ന്പ​ലം റോ​ഡി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
28 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും വി​ൽ​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ച കെ.​എ​ൽ. 46 ബി 8744 ​മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബാ​ബു മൃ​ദു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.