ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് 10 ല​ക്ഷ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Tuesday, June 22, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് ക​ന്പ​നി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ സ്കീം ​വ​ഴി മൂ​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, 50 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ, 600 എ​ൻ 95 മാ​സ്കു​ക​ൾ, 30 പി​പി​ഇ കി​റ്റു​ക​ൾ, ഡി​സി​സി യി​ലേ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള തു​ക ഉ​ൾ​പ്പെ​ടെ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ജി​ല്ലാ ഭ​ര​ണ​കു​ട​ത്തി​ന് കൈ​മാ​റി.
ടി. ​സി​ദ്ദിഖ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള എ​ന്നി​വ​ർ ക​ന്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​നി​ൽ ജോ​ണി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​കെ. മൂ​ർ​ത്തി, പി.​പി.​എ. ക​രിം, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.