കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വലഞ്ഞ് നൃ​ത്താ​ധ്യാ​പ​ക​രും
Thursday, July 22, 2021 12:05 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ദു​രി​ത​ത്തി​ലാ​യ​വ​രി​ൽ നൃ​ത്താ​ധ്യാ​പ​ക​രും. മാ​സ​ങ്ങ​ളാ​യി നൃ​ത്ത​വി​ദ്യാ​ല​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും മ​റ്റും പോ​യി നൃ​ത്തം അ​ഭ്യ​സി​പ്പി​ച്ചി​രു​ന്ന​വ​രും ഇ​പ്പോ​ൾ ദു​രി​ത​ത്തി​ലാ​ണ്.
മു​ൻ കാ​ല​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​യി​രു​ന്നു നൃ​ത്താ​രം​ഭം കു​റി​ക്കാ​ൻ എ​ത്താ​റു​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠ​ന​വും പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​യി​രി​ക്കു​ക​യാ​ണ്.
നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം വാ​ട​ക പോ​ലും ന​ൽ​കാ​നാ​വാ​ത്ത വി​ധ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.
നൃ​ത്ത​ത്തി​ന്‍റെ ഡ്ര​സു​ക​ൾ വാ​ട​ക്ക് കൊ​ടു​ക്കു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​റി പ​ഴ​യ​കാ​ലം തി​രി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ല​യി​ലെ നൃ​ത്ത അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും.