പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Friday, July 23, 2021 12:49 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1989 -1990 ബാ​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നീ​ർ​മാ​ത​ളം പൂ​ത്ത​പ്പോ​ൾ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ങ്ങി​ന​ൽ​കി​യ ക്ലീ​നിം​ഗ് കാ​ർ​ട്ടു​ക​ളും റ​ഫ്രി​ജ​റേ​റ്റ​റും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ബെ​ന്നി, പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​കു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി പാ​ന്പ​നാ​ൽ, ശ്രീ​ദേ​വി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​തോ​മ​സ് മാ​ത്യു, നീ​ർ​മാ​ത​ളം ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ദി​നേ​ശ്, കെ.​ആ​ർ. ജ​യ​രാ​ജ്, കെ.​പി. രാ​ജ​ൻ, പി.​സി. ജെ​യിം​സ്, തോ​മ​സ് തേ​വ​ലം, ജി​യോ മാ​ത്യു, ആ​ശ അ​ല​ക്സ്, പി.​ആ​ർ. വി​നോ​ദ്, ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ കെ.​കെ. ജി​ജി​മോ​ൻ, എ.​പി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.