ചാ​ന്ദ്ര​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, July 24, 2021 12:53 AM IST
ഏ​ച്ചോം: ചാ​ന്ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വോ​ദ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്ദ്ര​ദി​ന പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ അ​സം​ബ്ലി​യും വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ജി ജെ. ​ചാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു മ​രു​ത​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ​മി​നി​ക് മാ​ട​ത്താ​നി​യി​ൽ എ​സ്ജെ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ഡി. തോ​മ​സ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി പോ​ൾ, തു​ടി ഡ​യ​റ​ക്ട​ർ ഫാ. ​സ​ൽ​വി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മൂ​ണ്‍ ഔ​ണ്‍ നി​യ​റ​സ്റ്റ് നെ​യ്ബ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​അ​ഭി​ലാ​ഷ് മ​ണി ക്ലാ​സ് ന​യി​ച്ചു. ചാ​ന്ദ്ര​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.