വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ചു
Thursday, July 29, 2021 1:22 AM IST
ക​ണി​യാ​രം: കു​റ്റി​മൂ​ല​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ചു. കു​ന്ന​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് മോ​ഷ​ണം ഉ​ണ്ടാ​യ​ത്. എ​രു​മ​ത്തെ​രു​വി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ആ​റു പ​വ​ൻ സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ​താ​യാ​ണ് പ​രാ​തി.
വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്ന തൂ​ന്പ, ക​ന്പി​പ്പാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. മാ​ന​ന്ത​വാ​ടി എ​സ്ഐ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പാ​ടി​ച്ചി​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ സീ​താ​മൗ​ണ്ട്, പ​റു​ദീ​സ, കൊ​ള​വ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​റ് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.