സ്കോ​ള​ർ​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 29, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് ഡെ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി പ്ര​കാ​രം 2021-22 വ​ർ​ഷം മു​ത​ൽ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2020-21 അ​ധ്യ​യ​ന വ​ർ​ഷം നാ​ല്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ നി​ന്ന് വി​ജ​യി​ച്ച സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും സി ​പ്ല​സ് എ​ങ്കി​ലും ഗ്രേ​ഡ് ല​ഭി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന, ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് മാ​ന​ദ​ണ്ഡാ​നു​സൃ​ത​മു​ള്ള പ​രി​ഗ​ണ​ന ല​ഭി​ക്കും. നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്). പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും നേ​ടി​യ ഗ്രേ​ഡ് സം​ബ​ന്ധി​ച്ച ഹെ​ഡ്മാ​സ്റ്റ​റു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ ല​ഭ്യ​മാ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 20. ഫോ​ണ്‍. 04936 203824.