പീ​ഡ​നം: പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ്
Thursday, July 29, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ട്ടി​ൽ നോ​ർ​ത്ത് പ​രി​യാ​രം ക​നാ​ൽ ജം​ഗ്ഷ​ൻ അ​ബ്ദു​ൾ സ​ലീ​മി​നെ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വി​നും പി​ഴ​യു​മൊ​ടു​ക്കാ​നും ശി​ക്ഷി​ച്ചു.
കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി (പോ​ക്സോ കോ​ട​തി) യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.
2018 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.