ജ​നി​ത​ക ബാ​ങ്ക് പ​ദ്ധ​തി: വി​ത്തി​ടീ​ൽ ന​ട​ത്തി
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: ആ​ർ​ജി​സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​നി​ത​ക ബാ​ങ്കിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ പാ​ര​ന്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ വി​ത്തി​ടീ​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ മ​ക്കി​മ​ല പ്ര​ദേ​ശ​ത്തു​ള്ള ആ​ദി​വാ​സി നെ​ൽ ക​ർ​ഷ​ക​രാ​ണ് കൈ​ത​ക്കൊ​ല്ലി ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യ ച​ന്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത്തു വി​ത​ച്ച​ത്. ച​ട​ങ്ങി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് അം​ഗം ജോ​സ് പാ​റ​യ്ക്ക​ൽ, എ​സ്ടി പ്ര​മോ​ട്ട​ർ സു​രേ​ഷ്, പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് എ​സ്. റോ​ഷ്നി, ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​രാ​യ ശ്യാം ​ശ​ങ്ക​ര​ൻ, അ​രു​ണ്‍ രാ​ജ​ഗോ​പാ​ൽ, എ​ബി​ൻ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ർ​ജി​സി​ബി, കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ആ​ദി​വാ​സി പൈ​തൃ​ക പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പാ​ട​ങ്ങ​ളി​ൽ ജ​നി​ത​ക സം​ര​ക്ഷ​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 19 ഇ​നം പ​ര​ന്പാ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ഓ​രോ ഇ​ന​ങ്ങ​ളേ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ട​ങ്ങ​ളി​ൽ വേ​ർ​തി​രി​ച്ച് ന​ടു​ക​യും അ​വ​യു​ടെ പേ​രു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
നെ​ല്ലി​ന​ങ്ങ​ളു​ടെ ജ​നി​ത​ക ഘ​ട​ന​യി​ലും പോ​ഷ​ക മൂ​ല്യ​ത്തി​ലു​മു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​ഠ​ന​ങ്ങ​ളും ആ​ർ​ജി​സി​ബി ഡ​യ​റ​ക്ട​ർ പ്ര​ഫ. ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ സം​ഘം ന​ട​ത്തി വ​രു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പാ​ര​ന്പ​ര്യ നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്നു​ണ്ട്.