കോ​ള​നി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം
Sunday, August 1, 2021 12:45 AM IST
കാ​വും​മ​ന്ദം: ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ൽ വ​യ​നാ​ട് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ര​വി​ന്ദ് സു​കു​മാ​ർ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി, പ​ടി​ഞ്ഞാ​റ​ത്ത​റ സി​ഐ എ​ൻ.​ഒ. സി​ബി, ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹം കോ​ള​നി നി​വാ​സി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ക​ൽ​പ്പ​റ്റ: മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​തു സം​ബ​ന്ധി​ച്ച ശ​രി​യാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​വും.
എ​ല്ലാ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് മു​ല​യൂ​ട്ട​ൽ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
’മു​ല​യൂ​ട്ട​ൽ പ​രി​ര​ക്ഷ​ണം: ഒ​രു കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ്ര​മേ​യം.