സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Monday, August 2, 2021 12:40 AM IST
വൈ​ത്തി​രി: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി, നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി, ടീ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ കാ​ണി​യാ​ന്പ​റ്റ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ധ​ന നി​രോ​ധ​ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​ലൈ​ൻ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ ജ​ഡ്ജ് രാ​ജ​കു​മാ​ര നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​സ്. സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എം. ​നി​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് പി.​എ​സ്. ജി​ജി, ഷി​ബി​ൻ മോ​ഹ​ൻ, മു​നീ​ർ ഗു​പ്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.