ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക യ​ജ്ഞം ന​ട​ത്തും: മ​ന്ത്രി കെ. ​രാ​ജ​ൻ
Saturday, September 18, 2021 1:03 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക യ​ജ്ഞം ന​ട​ത്തു​മെ​ന്ന് റ​വ​ന്യൂ- ഭ​വ​ന നി​ർ​മ്മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഭൂ​പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​യെ​ടു​ത്ത് നി​ശ്ചി​ത സ​മ​യം പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് അ​ലോ​ചി​ക്കു​ന്ന​ത്.
കാ​രാ​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് വേ​ണ്ടി കു​ടി ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 31 ന​കം പൂ​ർ​ത്തീ​ക​രി​ക്കും. അ​തു​പോ​ലെ മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ, പേ​രി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ച്ച​ഭൂ​മി​യാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് കൈ​വ​ശ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നു​ള​ള ന​ട​പ​ടി​യും ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​കും. സ​ർ​വേ ന​ട​പ​ടി​യ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​വ​ന നി​ർ​മാ​ണ​ത്തി​നും മ​റ്റും കെഎ​ൽ​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലെ തീ​രു​മാ​നം സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളും.

ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​ൻ
അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും

റ​വ​ന്യൂ സെ​ക്ര​ട്ട​റി​യ​റ്റ് മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ​യു​ള​ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള​ള മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളി​ലും ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​ൻ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 22 മു​ത​ൽ പ​ത്ത് ദി​വ​സം വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യ​റ്റി​ലു​ള​ള ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കും. തു​ട​ർ​ച്ച​യാ​യി ഒ​ക്ടോ​ബ​ർ 15 ന​കം ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. ഒ​ക്ടോ​ബ​ർ മാ​സം അ​വ​സാ​ന​ത്തോ​ടെ ക​ള​ക്ട​റേ​റ്റു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. ന​വം​ബ​റി​ൽ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ഡി​സം​ബ​ർ 31 ന​കം വി​ല്ലേ​ജ് ഓ​ഫീ​സ് ത​ല​ത്തി​ലും ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.

താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ അ​ദാ​ല​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കും. വി​ല്ലേ​ജു​ക​ളി​ൽ ചു​രു​ങ്ങി​യ​ത് ഒ​രു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും. അ​ദാ​ല​ത്തി​ലൂ​ടെ റ​വ​ന്യൂ വ​കു​പ്പി​ൽ തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന പ​ര​മാ​വ​ധി ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു പൊ​തു ക​ല​ണ്ട​ർ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സർവേ ന​ട​പ​ടി​ക​ൾ
വേ​ഗ​ത്തി​ലാ​ക്കും

സം​സ്ഥാ​ന​ത്ത് നാ​ല് കൊ​ല്ലം കൊ​ണ്ട് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. 400 വീ​തം വി​ല്ലേ​ജു​ക​ളി​ൽ ആ​ദ്യ​ത്തെ മൂ​ന്ന് വ​ർ​ഷ​വും നാ​ലാം വ​ർ​ഷം ബാ​ക്കി​യു​ള​ള 380 വി​ല്ലേ​ജു​ക​ളി​ലും ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നു​ള​ള ഡി​പി​ആ​ർ ആ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ​ർ സ​ർ​വെ ഓ​ഫ് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​വും ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കും. ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 807 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ലൂ​ടെ​യാ​ണ് ചെ​ല​വി​ടു​ന്ന​ത്. 339 കോ​ടി​യു​ടെ പ്രാ​ഥ​മി​ക അ​നു​മ​തി ഇ​തി​ന​കം ന​ൽ​കി ക​ഴി​ഞ്ഞു.

സെ​ന്‍റ​ർ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ 12 കോ​ടി​യു​ടെ ടെ​ണ്ട​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​റ​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ 28 സ്ഥ​ല​ങ്ങ​ളി​ൽ കോ​ർ​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സി​ഗ്ന​ൽ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. സ​ർ​വേ​യു​ടെ 70 ശ​ത​മാ​നം ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ക. അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, എ​ഡി​എം ഷാ​ജു എ​ൻ​ഐ, സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ മ​റ്റ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.