കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ിച്ചു
Tuesday, September 21, 2021 2:06 AM IST
ക​ൽ​പ്പ​റ്റ: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​മ​റ്റ രീ​തി​യി​ൽ വാ​തി​ൽ പ​ടി റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ക, ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും മ​റ്റും കീ​റി​യ ചാ​ക്കു​ക​ളി​ൽ ക​ട​യി​ലേ​ക്ക് ക​യ​റ്റി വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, റേ​ഷ​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച് എ​ല്ലാ കാ​ര്യ​ങ്ങ​ളും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ വാ​ട്സാ​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ഏ​ബ്ര​ഹാം, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്. സ്റ്റാ​ൻ​ലി, കെ​ആ​ർ​ഇ​എ​ഫ് - എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്രി​യ​ൻ കു​മാ​ർ, ഇ.​ജെ. ബാ​ബു, മു​ണ്ടു കോ​ട്ട​ക്ക​ൽ സു​രേ​ന്ദ്ര​ൻ, പി. ​പ​വി​ത്ര​ൻ, കെ. ​അ​ജ​യ​കു​മാ​ർ, ഷ​മീ​ർ വെ​ള്ള​മു​ണ്ട, പി. ​ഉ​സ്മാ​ൻ പ​ന​മ​രം, ലെ​നി​ൽ സ്റ്റീ​ഫ​ൻ, ബെ​ൽ രാ​ജ് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.