പ്ര​ള​യ പു​ന​ര​ധി​വാ​സം: 26 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Friday, September 24, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടി​ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച 26 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പേ​ര്യ കൈ​പ്പ​ഞ്ചേ​രി കോ​ള​നി​യി​ൽ 12 വീ​ടു​ക​ളു​ടെ​യും പ​ന​മ​രം കൊ​ള​ത്താ​റ കോ​ള​നി​യി​ൽ 14 വീ​ടു​ക​ളു​ടെ​യും താ​ക്കോ​ൽ ദാ​ന​മാ​ണ് ന​ട​ന്ന​ത്.

പേ​ര്യ കൈ​പ്പ​ഞ്ചേ​രി കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​സി. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ ജോ​സ് പോ​ൾ, മാ​ന​ന്ത​വാ​ടി ടി​ഡി​ഒ ജി. ​പ്ര​മോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ​ൽ​മാ മോ​യി​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ആ​നി​ബ​സ​ന്‍റ്, ഷീ​ജ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ന​മ​രം കൊ​ള​ത്താ​റ കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത മു​ഖ്യാ​തി​ഥി​യാ​യി. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ത്, മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ ജോ​സ് പോ​ൾ, മാ​ന​ന്ത​വാ​ടി ടി​ഡി​ഒ ജി. ​പ്ര​മോ​ദ്, വാ​ർ​ഡ് മെ​ന്പ​ർ ര​ജി​ത, ഉൗ​ര് മൂ​പ്പ​ൻ രാ​മ​ച​ന്ദ്ര​ൻ, പ​ന​മ​രം ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​ന്പ​ർ സ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ള​ത്താ​റ കോ​ള​നി​യി​ൽ നി​ർ​മ്മി​ച്ച 14 വീ​ടു​ക​ളി​ൽ ഏ​ഴ് എ​ണ്ണം പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ആ​റ് അ​ടി ഉ​യ​ര​ത്തി​ൽ ഒ​ന്പ​ത് പി​ല്ല​റും ബീ​മും സ്ലാ​ബും വാ​ർ​ത്ത് അ​തി​ന് മു​ക​ളി​ലാ​യാ​ണ് വീ​ട് ഒ​രു​ക്കി​യ​ത്. ടോ​യ്ല​റ്റ്, അ​ടു​ക്ക​ള, ര​ണ്ട് ബെ​ഡ് റൂം, ​ഹാ​ൾ, വീ​ടി​ന് മു​ൻ​വ​ശ​ത്തും പി​റ​ക് വ​ശ​ത്തു​മാ​യി സ്റ്റീ​ൽ ഫ്രെ​യിം കൊ​ണ്ട് നി​ർ​മി​ച്ച ര​ണ്ട് ഗോ​വ​ണി​പ്പ​ടി​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മ​നോ​ഹ​ര​മാ​യ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച വീ​ടി​ന്‍റെ ത​റ​യി​ൽ ടൈ​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി പ​ഠ​നം ന​ട​ത്തി പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ടു​ക​ൾ ത​യ്യാ​റാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഈ ​മാ​തൃ​ക​യി​ൽ എ​ട്ട് വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. മു​ട്ടി​ൽ പാ​റ​ക്ക​ലി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ച മ​റ്റൊ​രു വീ​ട്. മ​റ്റ് വീ​ടു​ക​ൾ സാ​ധാ​ര​ണ രീ​തി​യി​ലാ​ണ് നി​ർ​മി​ച്ച​തെ​ങ്കി​ലും സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച നാ​ല് ല​ക്ഷം രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച ര​ണ്ട് ര​ണ്ട് ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​റ് ല​ക്ഷം രൂ​പ വീ​തം ഉ​പ​യോ​ഗി​ച്ചാ​ണ് 26 വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്.