വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം: യോ​ഗം ചേ​ർ​ന്നു
Sunday, September 26, 2021 1:28 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​നം വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​കാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ യോ​ഗം ചേ​ർ​ന്നു. മാ​സ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യ​മൂ​ലം ക​ർ​ഷ​ക​രു​ടെ നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

വ​ന​ത്തി​ൽ നി​ന്ന് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ സ​ജ്ന, റേ​ഞ്ച​ർ അ​ബ്ദു​ൾ സ​മ​ദ്, ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു തോ​ണി​ക്ക​ട​വ്, ജോ​മ​റ്റ്, മ​നോ​ജ് വി​രാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.