ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഡി​എം​കെ, കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​യം
Wednesday, October 13, 2021 12:44 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലും ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലും ഡി​എം​കെ വി​ജ​യി​ച്ചു. കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ന​ടു​ഹ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സും വി​ജ​യി​ച്ചു.
ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഡി​എം​കെ​യി​ലെ എം. ​ഭാ​ര​തി 1705 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ഡി​എം​കെ​യി​ലെ ഉ​ത്ത​മ​ൻ 1249 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ന​ടു​ഹ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ 112 വോ​ട്ട് നേ​ടി കോ​ണ്‍​ഗ്ര​സി​ലെ നാ​ദി​യ വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി തി​ല​ക​വ​തി 110 വോ​ട്ട് നേ​ടി.
ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മൂ​ന്ന് വാ​ർ​ഡു​ക​ളി​ലു​മാ​യി പ​തി​മൂ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി മൊ​ത്തം 8,800 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഡി​എം​കെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ. ​ലി​യാ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.