കു​ണ്ടും കു​ഴി​ക​ളു​മാ​യി ചു​ണ്ടേ​ൽ ആ​ന​പ്പാ​റ എ​സ്റ്റേ​റ്റ് റോ​ഡ്
Saturday, October 16, 2021 1:22 AM IST
വൈ​ത്തി​രി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി താ​മ​സി​ക്കു​ന്ന ചു​ണ്ടേ​ൽ ആ​ന​പ്പാ​റ റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ​തോ​ടെ കാ​ൽ ന​ട​യാ​ത്ര​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​യും ദു​സ​ഹ​മാ​യി. ചു​ണ്ടേ​ൽ എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി മൂ​ന്നൂ​റ് മീ​റ്റ​ർ ദൂ​ര​മാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ടു​ള​ള​ത്. ഇ​പ്പോ​ൾ മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ മു​ഴു​വ​ൻ വെ​ള​ളം നി​റ​ഞ്ഞ് ഇ​രു ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.
വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​ത് മൂ​ലം റോ​ഡി​ന്‍റെ ത​ക​ർ​ച്ച പൂ​ർ​ണ​മാ​യി. പൂ​ർ​ണ​മാ​യും ഹാ​രി​സ​ൻ മ​ല​യാ​ളം പ്ലാ​ന്‍റേഷ​ൻ എ​സ്റ്റേ​റ്റി​ന് ന​ടു​വി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്.
പ്ര​ദേ​ശ​ത്തെ വ​ട്ട​ക്കു​ണ്ട് കോ​ള​നി, ആ​ന​പ്പാ​റ, പ​ക്കാ​ളി​പ​ള്ളം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കു​ള​ള ഏ​ക യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ പൂ​ർത്തി​യാ​ക്ക​ണ​മെ​ന്ന​വ​ശ്യം ശ​ക്ത​മാ​ണ്.