കോ​വി​ഡ് മ​ര​ണ​ സ​ർ​ട്ടി​ഫി​ക്ക​റ്റ്: ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി
Saturday, October 16, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യ​താ​യി ഡി​എം​ഒ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ഐ​സി​എം​ആ​ർ അം​ഗീ​ക​രി​ച്ച മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി/ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ല​ഭി​ക്കും.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ണോ എ​ന്ന് tthsp://covid19.kerala. gov. in/deathinfo എ​ന്ന വെ​ബ് ലി​ങ്കി​ൽ പ​രി​ശോ​ധി​ക്കാം. ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ഇ​തേ വെ​ബ്സൈ​റ്റി​ൽ 'appeal request'എ​ന്ന ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്ത് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം. മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ഒ​രാ​ളാ​യി​രി​ക്ക​ണം അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ല​ഭി​ച്ച മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ന്ന വ്യ​ക്തി സ്വ​ന്തം ഫോ​ണ്‍ ന​ന്പ​ർ ന​ൽ​ക​ണം. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി തി​രി​കെ ന​ൽ​കി വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചു താ​ഴെ പ​റ​യു​ന്ന വി​വ​ര​ങ്ങ​ൾ ക്ര​മാ​നു​ഗ​ത​മാ​യി ന​ൽ​ക​ണം.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ന്പ​ർ, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​തു പോ​ലെ പേ​ര്, വ​യ​സ്, ലിം​ഗം, പി​താ​വി​ന്‍റെ/​മാ​താ​വി​ന്‍റെ/ ഭ​ർ​ത്താ​വി​ന്‍റെ പേ​ര്, ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ ഫോ​ണ്‍ ന​ന്പ​ർ, സ്ഥി​ര​മാ​യ മേ​ൽ​വി​ലാ​സം, ജി​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, മ​ര​ണ തീ​യ​തി, മ​ര​ണ​സ്ഥ​ലം, മ​ര​ണം ന​ട​ന്ന ജി​ല്ല, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, മ​ര​ണം സ്ഥി​രീ​ക​രി​ച്ച ആ​ശു​പ​ത്രി​യു​ടെ പേ​ര്, മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് ആ​ശു​പ​ത്രി രേ​ഖ​ക​ൾ എ​ന്നി​വ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്യ​ണം. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ന്ന വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. തു​ട​ർ​ന്ന് അ​പ്പീ​ൽ വി​ജ​യ​ക​ര​മാ​യി സ​മ​ർ​പ്പി​ച്ചു എ​ന്ന സ​ന്ദേ​ശം ല​ഭി​ക്കും. അ​പേ​ക്ഷ​ക​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും ല​ഭി​ക്കും.
ഈ ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് അ​പ്പീ​ൽ അ​പേ​ക്ഷ​യു​ടെ പു​രോ​ഗ​തി അ​റി​യാ​നും ക​ഴി​യും. സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ, രേ​ഖ​ക​ളി​ലെ കൂ​ട്ടി​ച്ചേ​ർ​ക്ക​ലി​നാ​യി ആ​ദ്യം മ​ര​ണം ന​ട​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കും. തു​ട​ർ​ന്ന് ജി​ല്ലാ​ത​ല കോ​വി​ഡ് മ​ര​ണ പ​രി​ശോ​ധ​നാ സ​മി​തി ഈ ​അ​പ്പീ​ൽ അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. വി​വ​രം അ​പേ​ക്ഷ​ക​ന് ഫോ​ണി​ൽ സ​ന്ദേ​ശ​മാ​യി ന​ൽ​കും. തു​ട​ർ​ന്ന് പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്പീ​ൽ ന​ൽ​കി​യ വ്യ​ക്തി​ക്ക് ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു കൈ​പ്പ​റ്റാം. അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യും സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ രേ​ണു​ക അ​റി​യി​ച്ചു.