ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, October 16, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന സം​ഘ​ട​ന​യാ​യ ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​ഭ​വ​നു​ക​ളി​ൽ എ​ഡി​സി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ക​ണ്‍​വ​ൻ​ഷ​ൻ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ക​ർ​ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ രാ​ജ്യവ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യ​പ്പെ​ടും എ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്ക​ണ്ടി മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം വി.​എ. മ​ജീ​ദ്, ഡി​സി​സി സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, എ​ൻ. വേ​ണു​ഗോ​പാ​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സു​ന്ദ​ർ​രാ​ജ് എ​ട​പ​ട്ടി, ഷാ​ജി ചു​ള്ളി​യോ​ട്, സി.​സി. ത​ങ്ക​ച്ച​ൻ, പി.​കെ. കു​ഞ്ഞ​മ്മ​ദ്, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ലൈ​ജി തോ​മ​സ്, ജോ​സ് ആ​രി​ശേ​രി, ശ​ശി പ​ന്നി​ക്കു​ഴി, അ​ബ്ദു​ൾ നാ​സ​ർ ആ​യ​ങ്കി, രാം​കു​മാ​ർ, സ​ലാം, വി.​കെ. സു​കു​മാ​ര​ൻ, പി. ​ഷൈ​നി, പ്ര​സ​ന്ന രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.