സി​എ​സ്ബി ബാ​ങ്ക് പ്ര​വ​ർ​ത്ത​നം മൂ​ന്ന് ദി​വ​സം സ്തം​ഭി​ക്കും
Thursday, October 21, 2021 12:50 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സി​എ​സ്ബി ബാ​ങ്ക് പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കും. തൊ​ഴി​ലാ​ളി ദ്രോ​ഹ​ന​ട​പ​ടി​ക്കെ​തി​രേ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് കാ​ര​ണ​മാ​ണ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സ​തം​ഭി​ക്കു​ക. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ട​പ്പി​ച്ച് നാ​ളെ സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ബാ​ങ്ക് പ​ണി​മു​ട​ക്ക് ന​ട​ത്തും.
ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​രാ​ർ ന​ട​പ്പാ​ക്കു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സി​എ​സ്ബി മാ​ന​ന്ത​വാ​ടി ശാ​ഖ​യ്ക്ക് മു​ന്പി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.
സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. റു​ഡോ​ൾ​ഡ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. പു​ഷ്പ​ൻ, പ്ര​മോ​ദ് കു​മാ​ർ, ഐ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.