ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, October 24, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 90 ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളെ​യും തു​ട​ർ​ച്ച​യാ​യി നൂ​റു ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പാ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​ക്കി​യ ജി​ല്ല​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. തി​രു​നെ​ല്ലി ആ​ശ്ര​മം ഹൈ​സ്കൂ​ൾ, ന​ല്ലൂ​ർ​നാ​ട് എ​എം​ആ​ർ​എ​ച്ച്എ​സ്എ​സ്, ക​ൽ​പ്പ​റ്റ ജി​എം​ആ​ർ​എ​ച്ച്എ​സ്, പൂ​ക്കോ​ട് ജി​എം​ആ​ർ​എ​ച്ച്എ​സ്എ​സ്, നൂ​ൽ​പ്പു​ഴ ജി​എം​ആ​ർ​എ​ച്ച്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.
സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ടേ​ബി​ൾ ടോ​ക്ക് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ഞ്ചു​കു​ന്ന് ജി​എം​യു​പി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ വി​ഘ്നേ​ഷ്, മാ​ന​ന്ത​വാ​ടി എ​ൽ​എ​ൽ​യു​പി സ്കൂ​ളി​ലെ കൃ​പ, ചീ​ങ്ങേ​രി യു​പി സ്കൂ​ളി​ലെ ക്രി​സ്റ്റ എ​ൽ​ദോ​സ് എ​ന്നി​വ​രെ​യും മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.
ബ​ത്തേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​ക്ഷേ​മ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ ജി​ന​ച​ന്ദ്ര​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.