ശ​ന്പ​ള​മി​ല്ല: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ സ​മ​രം ന​ട​ത്തി
Friday, November 26, 2021 12:59 AM IST
ഗൂ​ഡ​ല്ലൂ​ർ: കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മേ​ൽ ഗൂ​ഡ​ല്ലൂ​രി​ലെ സി​ൽ​വ​ർ ഗ്ലൗ​ഡ് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി. എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ മു​ന്നൂ​റ് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഭോ​ജ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ഗു​ണ​ശേ​ഖ​ര​ൻ, രാ​ജു, മു​ഹ​മ്മ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​റ​ത്ത് നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന് എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി​ക്ക് പോ​യാ​ലും കൂ​ലി ല​ഭി​ക്കാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കാ​ത്ത സ്ഥി​തി ഇ​നി മു​ത​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം

ക​ൽ​പ്പ​റ്റ: പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് സെ​ക്ഷ​ൻ പു​ൽ​പ്പ​ള്ളി​യു​ടെ കീ​ഴി​ൽ വ​രു​ന്ന റോ​ഡു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വി​വി​ധ പ​ര​സ്യ​ങ്ങ​ൾ, മ​റ്റു നി​ർ​മ്മി​തി​ക​ൾ എ​ന്നി​വ ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെട്ടവർ നീ​ക്കം ചെ​യ്യണം. അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​വ നീ​ക്കം ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.