ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർക്ക് നി​രീ​ക്ഷ​ണ​ം
Friday, December 3, 2021 12:28 AM IST
ക​ൽ​പ്പ​റ്റ: ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​റി​യി​ച്ചു. സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ൽ, ബം​ഗ്ലാ​ദേ​ശ്, ബോ​ട്സ്വാ​ന, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ലാ​ൻ​ഡ്, സിം​ബാ​വെ, സി​ങ്ക​പ്പൂ​ർ, ഹോ​ങ്കോം​ഗ്, ഇ​സ്രാ​യേ​ൽ, യൂ​റോ​പ്പ് (യു​കെ ഉ​ൾ​പ്പെ​ടെ) എ​ന്നീ ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​ത്.
ഇ​വ​ർ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ഏ​ഴ് ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തും അ​ടു​ത്ത ദി​വ​സം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ ഏ​ഴ് ദി​വ​സം കൂ​ടി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തു​മാ​ണ്. ഫ​ലം പോ​സി​റ്റീ​വ് ആ​വു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​നോം ടെ​സ്റ്റി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ഹൈ​റി​സ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​തും 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
176 പേ​ർ​ക്കുകൂ​ടി
കോ​വി​ഡ്
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 176 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 227 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ 174 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.04 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 132793 ആ​യി. 130239 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1731 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1597 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി നി​രീ​ക്ഷ​ണ ത്തി​ലാ​യ 1924 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 13213 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.