രാ​സ​വ​ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: ക​ണി​യാ​രം സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി
Saturday, December 4, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡും പ്ര​ള​യ​വും കാ​ര​ണം ക​ഷ്ട്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ട​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് രാ​സ​വ​ള ക്ഷാ​മം. രാ​സ​വ​ള വ്യാ​പാ​രി​ക​ളും അ​മി​ത​വി​ല ഈ​ടാ​ക്കി ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ണി​യാ​രം സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ പേ​രി​ലു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്ക്ക​ണം.
വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കേ​ണ്ട ആ​നൂ​കൂ​ല്യം കൊ​ള്ള​യ​ടി​ച്ച മു​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബാ​ബു അ​ല​ക്സാ​ണ്ട​റു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ക​ർ​ഷ​ക​രു​ടെ ആ​നൂ​കൂ​ല്യ​ങ്ങ​ൾ അ​വ​ർ​ക്കു​ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണം. അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. എം.​ജി. ഷി​നോ​ജ് മു​ള​മ​റ്റ​ത്തി​ൽ, ട്ര​ഷ​റ​ർ ടി.​എ. സു​രേ​ഷ് കു​റ്റി​മൂ​ല, ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ കോ​ന്പി​ക്ക​ര എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.