നി​തി​ൻ ഷാ​ജി​ക്ക് വെ​ള്ളി
Tuesday, December 7, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ന്ന ഇ​ന്ത്യ സ്കി​ൽ​സ് സൗ​ത്ത് മേ​ഖ​ല മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ട്ട​വു​മാ​യി വ​യ​നാ​ട് പൊ​ഴു​ത​ന സ്വ​ദേ​ശി നി​തി​ൻ ഷാ​ജി. ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് നി​തി​ൽ വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. പൊ​ഴു​ത​ന ത​റ​പ്പു​തോ​ട്ടി​യി​ൽ ഷാ​ജി​യു​ടെ​യും ല​ളി​ത​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് നി​തി​ൻ. 39 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി കേ​ര​ളം 16 സ്വ​ർ​ണ​വും 16 വെ​ള്ളി​യും നേ​ടി ക​രു​ത്തു തെ​ളി​യി​ച്ചു.
കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്കി​ൽ​സ് എ​ക്സ​ല​ൻ​സും വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ഇ​ന്ത്യ സ്കി​ൽ​സ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. റീ​ജ​ണ​ൽ ലെ​വ​ൽ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു.
കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 51 തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലാ​യി 19 നും 24 ​നും ഇ​ട​യി​ലു​ള്ള 400 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ നാ​ഷ​ണ​ൽ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് ഇ​ന്ത്യ സ്കി​ൽ​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സ്വ​ർ​ണ​വും വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി​യ 32 വി​ദ്യാ​ർ​ഥി​ക​ൾ ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.