പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന് ഇനിയും ശാ​പ​മോ​ക്ഷ​മായില്ല
Friday, January 21, 2022 12:31 AM IST
മാ​ന​ന്ത​വാ​ടി: മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന് ശാ​പ​മോ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​തം പേ​റി പ്ര​ദേ​ശ​വാ​സി​ക​ൾ. താ​ഴ​യ​ങ്ങാ​ടി-​ചൂ​ട്ട​ക്ക​ട​വ് റോ​ഡ് 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​ട്ടും നാ​ല് വ​ർ​ഷ​മാ​യി ടാ​റിം​ഗോ അ​റ്റ​കു​റ്റ​പ്പ​ണി​യോ ഇ​ല്ലാ​തെ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. അ​ര കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഈ ​റോ​ഡി​ലൂ​ടെ ലോ​ഡിം​ഗ് വാ​ഹ​ന​ങ്ങ​ള​ട​ക്കം ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ന​ന്നേ വീ​തി കു​റ​ഞ്ഞ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഈ ​റോ​ഡി​ൽ ബാ​ല​ൻ​സ് ഒ​ന്ന് തെ​റ്റി​യാ​ൽ വാ​ഹ​ന​മ​ട​ക്കം പു​ഴ​യി​ലേ​ക്ക് മ​റി​യു​മെ​ന്ന സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് ചെ​ളി​ക്കു​ള​മാ​കു​ന്ന ഈ ​റോ​ഡ് വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ പൊ​ടി മ​ണ്ണി​ന്‍റെ കൂ​ന്പാ​ര​മാ​യി മാ​റും.

ടൗ​ണ്‍ ചു​റ്റി വ​രാ​തെ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ലാ​ഭി​ക്കാ​ൻ നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​റോ​ഡ് ന​ന്നാ​ക്കാ​നാ​യാ​ൽ മാ​ന​ന്ത​വാ​ടി-​ത​വി​ഞ്ഞാ​ൽ റോ​ഡ് ജം​ഗ്ഷ​നി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റോ​ഡി​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും റോ​ഡ് വി​ക​സ​നം പ്രാ​ഥ​മി​ക പ​രി​ശോ​ധ​യി​ലും വാ​ഗ്ദാ​ന​ങ്ങ​ളി​ലും മാ​ത്രം ഒ​രു​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്. റോ​ഡ് ന​ന്നാ​ക്കാ​നാ​യി ഫ​ണ്ട് പാ​സാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും നാ​ല് വ​ർ​ഷ​മാ​യി യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​യും ഈ ​റോ​ഡി​ൽ ന​ട​ന്നി​ട്ടി​ല്ല എ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ ദു​രി​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.