കൃ​ഷി ഓ​ഫീ​സു​ക​ൾ ക​ർ​ഷ​ക സൗ​ഹൃ​ദ​മാ​ക​ണം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Saturday, January 22, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക മേ​ഖ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് എ​റ്റ​വും എ​ളു​പ്പ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന ഇ​ട​മാ​യി കൃ​ഷി ഓ​ഫീ​സു​ക​ൾ മാ​റ​ണ​മെ​ന്ന് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ മാ​റ​ണം. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കൃ​ഷി ഓ​ഫീ​സു​ക​ളും ഇ ​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും. പു​തി​യ കാ​ല​ത്ത് പേ​പ്പ​ർ​ലെ​സ് ഓ​ഫീ​സു​ക​ൾ​ക്കാ​ണ് പ്ര​സ​ക്തി. ഇ​തോ​ടു കൂ​ടി കൃ​ഷി​യു​മാ​യും ക​ർ​ഷ​ക​രു​മാ​യും ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളു​ടെ നീ​ക്കം വേ​ഗ​ത്തി​ലാ​കും. ക​ർ​ഷ​ക​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യ​വും ഗൗ​ര​വ​വും മ​ന​സി​ലാ​ക്കി​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി കൊ​ണ്ട് അ​ന്ത​സാ​ർ​ന്ന ഒ​രു ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്ക​ണം. അ​തി​ന് വ​രു​മാ​ന​ത്തി​ൽ അ​ന്പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും വ​ർ​ധ​ന​വ് ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം അ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തും പ​രി​ഗ​ണി​ച്ച് വ​രി​ക​യാ​ണ്.

ജൈ​വ​കൃ​ഷി രം​ഗ​ത്തും സം​സ്ഥാ​ന​ത്തി​ന് ഏ​റെ മു​ന്നേ​റേ​ണ്ട​തു​ണ്ട്. ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്പോ​ൾ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. വ​യ​നാ​ട് ജി​ല്ല തു​ട​ങ്ങി വെ​ച്ച ന​ല്ല പാ​ഠം സം​സ്ഥാ​ന​ത്തെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളും ഇ​ന്ന് ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം ത​ന്നെ കൃ​ഷി​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള മു​ഴു​വ​ൻ ഫാ​മു​ക​ളി​ലും കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തും

കാ​ർ​ഷി​ക രം​ഗ​ത്ത് വ​യ​നാ​ടി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് തീ​വ്ര​ത കു​റ​ഞ്ഞ ഉ​ട​നെ ജി​ല്ല​യി​ലെ​ത്തി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. ഏ​തെ​ല്ലാ കാ​ര്യ​ങ്ങ​ളി​ലാ​ണ് ഇ​ട​പെ​ട​ൽ വേ​ണ്ട​തെ​ന്നും പോ​രാ​യ്മ​ക​ൾ നി​ക​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രു​മാ​യും ജ​ന​പ്ര​ധി​നി​ധി​ക​ളു മാ​യും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നും. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ-​ഓ​ഫീ​സ് സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. എം.​വി ശ്രേ​യാം​സ് കു​മാ​ർ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ക​ർ​ഷ​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി. സു​ഭാ​ഷ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജി. ​മു​ര​ളീ​ധ​ര മേ​നോ​ൻ, ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക​ട​ർ വി.​കെ. സ​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​മേ​ട്ട​ൻ ഒ​രു അ​ദ്ഭു​ത
മ​നു​ഷ്യ​ൻ: മന്ത്രി

മ​ണ്ണി​നോ​ടും നെ​ൽ​വ​യ​ലി​നോ​ടും വി​ത്തു​ക​ളോ​ടും അ​ത്ര​മേ​ൽ പ്ര​ണ​യം കൊ​ണ്ട് ന​ട​ക്കു​ന്ന ചെ​റു​വ​യ​ൽ രാ​മ​ൻ ഒ​രു അ​ദ്ഭു​ത മ​നു​ഷ്യ​നാ​ണെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​റു​വ​യ​ൽ രാ​മ​നെ ആ​ദ​രി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷി​യി​ട​ത്തെ ദേ​വ​ലാ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് കൃ​ഷി ജീ​വി​ത​വു​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ അം​ബാ​സി​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ചെ​റു​വ​യ​ലി​ന്‍റെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ കൂ​ടി രാ​മേ​ട്ട​നാ​ണ്. ജൈ​വ​കൃ​ഷി രീ​തി​യി​ൽ വ​യ​നാ​ട​ൻ നെ​ൽ​വി​ത്തു​ക​ളു​ടെ കാ​വ​ലാ​ളാ​യ ചെ​റു​വ​യ​ൽ രാ​മ​ന്‍റെ പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ചെ​റു​വ​യ​ൽ രാ​മ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.