നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം: മന്ത്രി
Monday, May 23, 2022 12:48 AM IST
ക​ൽ​പ്പ​റ്റ: സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മെ​ന്ന് ആ​രോ​ഗ്യം വ​നി​താ ശി​ശു​വി​ക​സ​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ’ഭൂ​മി​ക്കൊ​രു ത​ണ​ൽ’ ആ​ശ​മാ​ർ​ക്കു​ള്ള കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക​ൽ​മ​ണ്ഡ​പം, ആ​ദി​വാ​സി ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യു​ള്ള പ്ര​സ​വ​പൂ​ർ​വ പാ​ർ​പ്പി​ടം പ്ര​തീ​ക്ഷ, വ​നി​ത​ക​ൾ ക്കാ​യു​ള്ള വി​ശ്ര​മ​കേ​ന്ദ്രം, ഫി​റ്റ്ന​സ് സെ​ന്‍റ​ർ ആ​ൻ​ഡ് ജിം​നേ​ഷ്യം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കാ​ന​റ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ലി​ഫ്റ്റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക്ക് ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും ആ​ദി​വാ​സി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ഫി​സി​യോ തെ​റാ​പി യു​ണി​റ്റി​ലേ​ക്കു​ള്ള നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഷെ​ൽ​ട്ട​ർ ഹോം ​ആ​ണ് പ്ര​തീ​ക്ഷ. ഗ​ർ​ഭി​ണി​ക്കും കു​ടും​ബ​ത്തി​നും ഒ​ന്ന​ട​ങ്കം താ​മ​സി​ക്കാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ്ര​തീ​ക്ഷ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫീ​ൽ​ഡ് ത​ല​ത്തി​ൽ റി​സ്ക് അ​നാ​ലി​സി​സ് ന​ട​ത്തി ക​ണ്ടെ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ളെ പ്ര​തീ​ക്ഷി​ത പ്ര​സ​വ തീ​യ​തി​ക്ക് ഒ​രാ​ഴ്ച മു​ൻ​പ് പ്ര​തീ​ക്ഷ​യി​ൽ എ​ത്തി​ക്കും. 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ്ര​തീ​ക്ഷ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി ഗ​ർ​ഭി​ണി​ക​ളി​ലെ വി​ള​ർ​ച്ച ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ത​രാ​ട്ട് പ​ദ്ധ​തി​യും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ ആ​ൻ​ഡ് ജിം ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2021 - 2022 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് വാ​ഷ് റൂം, ​റി​ലാ​ക്സ് ഏ​രി​യ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കാ​യി ഫീ​ഡിം​ഗ് റും ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​ത വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ൽ​മ​ണ്ഡ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​ത്തേ​രി അ​ർ​ബ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കാ​ണ് ഫു​ള്ളി ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ​ത്. കാ​ന​റ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും 13.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​ലേ​ക്കു​ള്ള ലി​ഫ്റ്റി​ന്‍റെ നി​ർ​മാ​ണം. ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​ലേ​ക്ക് പു​തി​യ​താ​യി വാ​ങ്ങി​യി​ട്ടു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക് ഹാ​ൻ​ഡ് മെ​ഷി​ൻ മു​ത​ലാ​യ​വ മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. നൂ​ൽ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ വ​യോ​ജ​ന​ങ്ങ​ൾ​ക്കും പ്ലാ​സ്റ്റി​ക് പ്രി​ന്‍റ​ഡ് ഇ​ഹെ​ൽ​ത്ത് പെ​ർ​മെ​ന​ന്‍റ് കാ​ർ​ഡി​ന്‍റെ വി​ത​ര​നോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഷീ​ജ സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഉ​സ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം അ​മ​ൽ ജോ​യ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി സ​തീ​ശ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പി​നാ​ഥ​ൻ ആ​ല​ത്തൂ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന പ്രേ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പു​ഷ്പ അ​നൂ​പ്, എം.​എ. അ​സൈ​നാ​ർ, മ​ണി സി. ​ചോ​യ്മൂ​ല, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന, ഡി​പി​എം ഡോ. ​സ​മീ​ഹ സെ​യ്ത​വി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​പി. ഖാ​ദ​ർ മു​ഹ​മ്മ​ദ്, കാ​ന​റ ബാ​ങ്ക് റീ​ജ​ണ​ൽ ഹെ​ഡ് വി.​സി. സ​ത്യ​പാ​ൽ, അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​ർ​ജ്, വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.