വേ​ലി​യ​ന്പം-​മ​ര​കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം
Monday, June 27, 2022 11:58 PM IST
പു​ൽ​പ്പ​ള്ളി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പം, ഭൂ​താ​നം, മ​ര​കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്ന് പ​രാ​തി. നെ​യ്ക്കു​പ്പ​വ​ന​ത്തി​ൽ നി​ന്ന് സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. കാ​ട്ടാ​ന​ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട​കൊ​ട്ടി​യും തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു പ്ര​യേ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി വേ​ലി​യ​ന്പം, ക​ണ്ടാ​മ​ല മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സിം​ഗ് പ​ല​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ആ​ന​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മേ ഫെ​ൻ​സിം​ഗി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കു​ന്നു​ള്ളൂ എ​ന്നും പ​രാ​തി​യു​ണ്ട്. രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​നം വ​കു​പ്പ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ സ​മ​ര ന​ട​പ​ടി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.