ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ ഗ​ണ്‍​മാ​നെ​തി​രേ കേ​സ്
Wednesday, June 29, 2022 12:32 AM IST
ക​ൽ​പ്പ​റ്റ: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ ഗ​ണ്‍​മാ​ൻ സ്മി​ബി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ്. രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സി​ലെ എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്നൂ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത​ട​ക്കം കു​റ്റ​ങ്ങ​ൾ​ക്കാ​ണ് കേ​സ്.
ഐ​പി​സി 142, 143, 146,137, 149 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. സ്മി​ബി​ൻ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ സാ​ഫി​ന്‍റെ ഡി​എം​ഇ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സാ​ഫ് പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റെ നി​യ​മി​ക്കു​ന്നു. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന ത്തി​ലാ​ണ് നി​യ​മ​നം. യോ​ഗ്യ​ത എം​എ​സ്ഡ​ബ്ല്യു(​ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്പ്മെ​ന്‍റ്)/​എം​ബി​എ(​മാ​ർ​ക്ക​റ്റിം​ഗ്), ടൂ ​വീ​ല​ർ ലൈ​സ​ൻ​സ് അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 35 വ​യ​സ്. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ത​ളി​പ്പു​ഴ മ​ത്സ്യ​ഭ​വ​ൻ കാ​ര്യാ​ല​യ​ത്തി​ൽ എ​ത്ത​ണം.