ആ​ദി​വാ​സി​ദി​നം: ദു​രി​തം പേ​റി ആ​ദി​വാ​സി സ​മൂ​ഹം
Tuesday, August 9, 2022 11:33 PM IST
മാ​ന​ന്ത​വാ​ടി: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തു​ന്ന​ത് 33 ശ​ത​മാ​ന​മെ​ന്ന് ക​ണ​ക്കു​ക​ൾ. നി​ര​വ​ധി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഭ​വ​ന നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ഴും ദു​രി​തം പേ​റു​ക​യാ​ണ് ആ​ദി​വാ​സി സ​മൂ​ഹം.
ജി​ല്ല​യി​ൽ 1,100 സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലാ​യി 17,429 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 1,721 വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ടു​ക​ളും 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള 7,000 വീ​ടു​ക​ളു​മു​ണ്ട്. 2015 - 2020 കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദി​വാ​സി ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 88,71,65,262 രൂ​പ മു​ട​ക്കി 2610 വീ​ടു​ക​ൾ നി​ർ​മി​ച്ച​തി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത് 860 വീടു​ക​ൾ മാ​ത്ര​മാ​ണ്. 33 ശ​ത​മാ​നം വീ​ടു​ക​ളാ​ണ് ഈ ​ക​ണ​ക്ക് പ്ര​കാ​രം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത് 67 ശ​ത​മാ​നം വീ​ടു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.
2020ൽ ​വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ക​ണ​ക്കി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വീ​ട് ന​ൽ​കു​ന്പോ​ൾ വീ​ടു​പ​ണി നി​രീക്ഷി​ക്കാ​ൻ നാ​ലു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​ട​ക്കം 11 പേ​രു​ണ്ട് എ​ന്നി​ട്ടും 33 ശ​ത​മാ​നം ആ​ളു​ക​ളാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2020 ന് ​ശേ​ഷം ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഭ​വ​ന നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ല. ഈ ​വ​ർ​ഷം അ​വ​സാ​നം ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ആ​രം​ഭി​ക്കും.