ക​ൽ​പ്പ​റ്റ: മ​നു​ഷ്യാ​വ​കാ​ശ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക അ​മ്മി​ണി കെ. ​വ​യ​നാ​ടി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്. കോ​ണ്‍​കോ​ർ​ഡി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ(​വെ​ർ​ച്വ​ൽ) ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റാ​ണ് അ​മ്മി​ണി​ക്ക് ല​ഭി​ച്ച​ത്. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ക്തീ​ക​ര​ണ​ത്തി​ന് മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യൂ​ണി​വേ​ഴ്സി​റ്റി സാ​മൂ​ഹി​ക നീ​തി വി​ഭാ​ഗ​ത്തി​ൽ അ​മ്മി​ണി​യെ ഡോ​ക്ട​റേ​റ്റി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൈ​സൂ​രു​വി​ലെ ഗോ​വ​ർ​ധ​ൻ ഹോ​ട്ട​ൽ ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ റെ​ജി ഷെ​ർ​മ​ർ ലൂ​കാ​സ് ഡോ​ക്ട​റേ​റ്റ് അ​മ്മി​ണി​ക്ക് സ​മ്മാ​നി​ച്ചു. പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ വെ​ട്ട​ക്കു​റു​മ സ​മു​ദാ​യാം​ഗ​മാ​ണ് അ​മ്മി​ണി. അ​ന്പ​ല​വ​യ​ൽ വേ​ങ്ങേ​രി പ​രേ​ത​നാ​യ കാ​ള​ൻ-​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.