തരിയോട് നിർമല സ്കൂളിൽ സന്പാദ്യം പദ്ധതി തുടങ്ങി
1563567
Friday, May 30, 2025 5:53 AM IST
തരിയോട്: നിർമല ഹൈസ്കൂളിൽ സന്പാദ്യം പദ്ധതി തുടങ്ങി. പുതുതായി എട്ടാം ക്ലാസിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും സഞ്ചയികയിൽ അംഗങ്ങളാക്കിയാണ് പദ്ധതി ആരംഭിച്ചത്. ഓരോ വിദ്യാർഥിക്കും 50 രൂപ നിക്ഷേപം കാണിക്കുന്ന പാസ്ബുക്ക് നൽകി.
മുൻ വർഷങ്ങളിൽ സഞ്ചയിക പദ്ധതിയിൽനിന്ന് ലഭിച്ച പലിശയാണ് വിദ്യാർഥികളുടെ പ്രാഥമിക നിക്ഷേപത്തിന് ഉപയോഗപ്പെടുത്തിയത്. ജില്ലാ സഞ്ചയിക ഓഫീസർ അഖിൽ ജോണ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോബി മാനുവൽ, പിടിഎ പ്രസിഡന്റ് ഡെൻസി ജോണ്, എംപിടിഎ പ്രസിഡന്റ് ദിവ്യ പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.