വയനാട് പുസ്തകോത്സവം ആരംഭിച്ചു
1563106
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സിൽ വികസനസമിതി സംഘടിപ്പിക്കുന്ന ന്ധപുസ്തകോത്സവംന്ധ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സാഹിത്യകാരി ഷീല ടോമി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ രചിച്ച ‘ഗ്രന്ഥശാല പ്രസ്ഥാനം ഇന്നലെ ഇന്ന്’ പ്രകാശനം നടത്തി.
മുസ്തഫ ദ്വാരക പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സിൽ ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ 236 ലൈബ്രറികളും വായനക്കാരുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്നത്.
ലൈബ്രറി കൗണ്‍സിൽ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം എ.ടി. ഷണ്മുഖൻ, ജില്ലാ സെക്രട്ടറി പി.കെ. സുധീർ, സംസ്ഥാന സമിതി അംഗം എം. സദാനന്ദൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ, സെക്രട്ടറി സി.എം. സുമേഷ്, ബത്തേരി സെക്രട്ടറി പി.കെ. സത്താർ, പി.കെ. ഷാഹിന, ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ.കെ. ബിജുജൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി എന്നിവർ പ്രസംഗിച്ചു. പുസ്തകമേള ഇന്ന് സമാപിക്കും.