വെറ്ററിനറി സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ്: ആറു പേർ എതിരില്ലാതെ വിജയിച്ചു
1563566
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറു പേർ എതിരില്ലാതെ വിജയിച്ചു.
എൽഡിഎഫ് എംഎൽഎമാരായ കെ.എം. സച്ചിൻദേവ്(ബാലുശേരി) ഇ.കെ. വിജയൻ(നാദാപുരം), ഫാക്കൽറ്റി ഡീൻ പ്രതിനിധിയായി ഡോ.എസ്.എൻ. രാജകുമാർ, അധ്യാപക പ്രതിനിധികളായി ഡോ.കെ.സി. ബിപിൻ, ഡോ.എ.ആർ. ശ്രീരഞ്ജിനി,
പൊതുമണ്ഡലം പ്രതിനിധിയായി സി.ആർ. സന്തോഷ് എന്നിവരാണ് വിജയിച്ചത്. ഡീൻ, അധ്യാപക, പൊതുമണ്ഡലം പ്രതിനിധികളായി വിജയിച്ചവർ ഇടത് അനുകൂല സംഘടനകളിൽനിന്നുള്ളവരാണ്.