697 കുടുംബങ്ങൾക്ക് എമർജൻസി ഷെൽട്ടർ കിറ്റ് വിതരണം ചെയ്തു
1563568
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: മഴ ശക്തമായ സാഹചര്യത്തിൽ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ പിന്തുണയോടെ ഹൗസിംഗ് എൻജിഒ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ ജില്ലയിൽ 697 കുടുംബങ്ങൾക്ക് എമർജൻസി ഷെൽട്ടർ കിറ്റ് വിതരണം ചെയ്തു.
പനമരം, എടവക, കോട്ടത്തറ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ടാർപോളിൻ, കയർ, പ്ലയർ, ഹാമർ, ആണികൾ, വാഷറുകൾ, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ അടങ്ങിയതാണ് എമർജൻസി കിറ്റ്.
കൊളഗപ്പാറ ശ്രേയസ് ഹാളിൽ നടത്തിയ ചടങ്ങിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ സൗത്ത് റീജിയണൽ ഹെഡ് ജോർജ് പി. കുര്യൻ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, ബത്തേരി ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി.