പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ബ​നി​ഗി​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഭീ​തി​പ​ര​ത്തി​യ പു​ലി സ​മീ​പ​ത്തെ മ​ര​ക്ക​ട​വ് മേ​ഖ​ല​യി​ലെ​ത്തി. മ​ര​ക്ക​ട​വ് തീ​ര​ദേ​ശ​പാ​ത​യ്ക്ക് സ​മീ​പം മാ​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ ബെ​ന്നി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ പു​ലി​യെ​ത്തി​യ​ത്.

വീ​ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ സി​സി​ടി​വി​യി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് സ​മീ​പം പു​ലി​യെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​ത്. വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ര​ക്ക​ട​വി​ലെ മു​ണ്ട​പ്ലാ​ക്ക​ലി​ന്‍റെ കൂ​ട്ടി​ൽ​കെ​ട്ടി​യി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ബ​നി​ഗി​രി, മ​ര​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലി​റ​ങ്ങി​യ പു​ലി മൂ​ന്ന് ആ​ടു​ക​ളെ കൊ​ല്ലു​ക​യും ഒ​രു പ​ശു​വി​നെ​യും വ​ള​ർ​ത്തു​നാ​യ​യേ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.