ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭ സ​മി​തി ജി​ല്ല​യി​ൽ ലോ​ക്ക​ൽ ഫ​ണ്ട് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി സി​റ്റിം​ഗ് ന​ട​ത്തി. ലോ​ക്ക​ൽ ഫ​ണ്ട് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് എ.​പി.​ജെ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ത്യ​സ​ന്ധ​ത​യോ​ടെ​യും സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​ത്തോ​ടെ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

മൃ​ഗ സം​ര​ക്ഷ​ണ/​ക്ഷീ​ര വി​ക​സ​ന മേ​ഖ​ല​യു​ടെ പു​രോ​ഗ​തി, അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​കു​തി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക തു​ട​ങ്ങി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ജി​ല്ല​യു​ടെ പൊ​തു​വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി മു​ന്നോ​ട്ടു​വ​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ത്തു​ന്ന ഒ​റ്റ​പ്പെ​ട്ട നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യി​ൽ ധാ​ര​ണ​യാ​യി. ലോ​ക്ക​ൽ ഫ​ണ്ട് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യി​ൽ 2014 മു​ത​ൽ 2024 വ​രെ​യു​ള്ള സ​മാ​ഹൃ​ത ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​റ്റ് പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ത​ൽ​സ്ഥി​തി വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. നി​യ​മ​സ​ഭ സ​മി​തി അം​ഗ​ങ്ങ​ളാ​യ, കോ​ട്ട​ക്ക​ൽ എം​എ​ൽ​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കു​റ്റ്യാ​ടി എം​എ​ൽ​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, എ​ഡി​എം കെ. ​ദേ​വ​കി, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ടി. ​സി​ന്ധു,

സം​സ്ഥാ​ന ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ കെ.​ജി. മി​നി​മോ​ൾ, എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം ​ജെ ബി​ജു​ക്കു​ട്ട​ൻ, ഫി​നാ​ൻ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ, എ​ൽ​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ജി തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജ്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സി. ​പ്ര​മോ​ദ്, ഓ​ഡി​റ്റ് സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് കെ.​എ​സ്. സ​നു​ജ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

ജി​ല്ല​യി​ലെ 31 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ർ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ, ആ​ർ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ആ​ർ​ആ​ർ ത​ഹ​സി​ൽ​ദാ​ർ, പ​ട്ടി​ക​ജാ​തി/​വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​ർ, ലൈ​ഫ് മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.