കത്തിനശിച്ച പീടിക പുനസ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
1563792
Saturday, May 31, 2025 6:07 AM IST
സുൽത്താൻ ബത്തേരി: തീപിടിത്തത്തിൽ നശിച്ച ചെറുകിട കച്ചവടക്കാരന്റെ പീടിക വ്യാപാരി സമൂഹം പുനസ്ഥാപിച്ചു. ബീനാച്ചിയിലെ കുന്നത്ത് ബാഗ്സ് എന്ന പീടികയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ബത്തേരി മർച്ചന്റ്സ് അസോസിയേഷനും സമിതി ബീനാച്ചി യൂണിറ്റും ചേർന്ന് പുനസ്ഥാപിച്ചത്. ബീനാച്ചിയിലെ ഖാലിദാണ് കടയുടമ. കഴിഞ്ഞ മാർച്ചിലാണ് കട തീപിടിച്ചുനശിച്ചത്.
പുനസ്ഥാപിച്ച കടയുടെ ഉദ്ഘാടനം സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ നിർവഹിച്ചു.
ട്രഷറർ നൗഷാദ് കരിന്പനക്കൽ, ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായി, ട്രഷറർ ശ്രീജിത്, നൗഷാദ് മിന്നാരം, ബീരാൻ ഹാജി, നിഷാദ്, മുഹമ്മദ് ഷെരീഫ് ഹാജി, സണ്ണി, ടി.പി. റഫീക്ക്, ലത്തീഫ് തുടങ്ങിയർ പങ്കെടുത്തു.