ക​ൽ​പ്പ​റ്റ: വൈ​ത്തി​രി സു​ഗ​ന്ധ​ഗി​രി​യി​ൽ കാ​ട്ടാ​ന വീ​ട് ത​ട്ടി​മ​റി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സു​ഗ​ന്ധ​ഗി​രി​യി​ലെ ത​ന്പി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ടാ​ണ് ആ​ന ത​ട്ടി​യി​ട്ട​ത്. വീ​ടി​ന്‍റെ ഭാ​ഗം ദേ​ഹ​ത്തു​വീ​ണ് ത​ന്പി​ക്ക്(63) നി​സാ​ര പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് നാ​ല് ആ​ന​ക​ൾ സു​ഗ​ന്ധ​ഗി​രി​യി​ൽ എ​ത്തി​യ​ത്.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ വ​നം വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ ടീം ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും മ​ഴ​യും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്ന​തും ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ന് വി​ഘാ​ത​മാ​യി. വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.