പുലി കൊന്ന ആടുകളുടെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി
1563248
Thursday, May 29, 2025 6:17 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരിയിൽ പുലി കൊന്ന മൂന്നു ആടുകളുടെ ഉടമ പി.എ. ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകി.
75,000 രൂപയുടെ ചെക്ക് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്റെ സാന്നിധ്യത്തിൽ ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ കൈമാറി. വാർഡ് അംഗം അമ്മിണി സന്തോഷ്,
വനം ഉദ്യോഗസ്ഥരായ പി.യു. സുരേന്ദ്രൻ, താരാനാഥ്, ശ്രീജിത്, രവീന്ദ്രൻ, ശിവൻ എന്നിവർ സന്നിഹിതരായിരുന്നു.