സ​ഹാ​യ ഉ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്യു​ന്നു
Friday, June 21, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തും ദാ​രി​ദ്യ്ര രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള വ​രു​മാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ആ​റ് വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വീ​ൽ ചെ​യ​ർ, എ​ൽ​ബോ​ക്ര​ച്ച​സ്, ഫോ​ൾ​ഡിം​ഗ് വാ​ക്ക​ർ, ഹി​യ​റിം​ഗ് എ​യ്ഡ്(​ബി​റ്റി​ഇ) ട്രൈ​പോ​ഡ്, ടെ​ട്രാ​പോ​ഡ് വാ​ക്കിം​ഗ്സ്റ്റി​ക്ക്, കൃ​ത്രി​മ​പ​ല്ല്, ക​ണ്ണ​ട എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
രാ​ഷ്ട്രീ​യ വ​യോ​ശ്രീ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തു​ന്ന സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷാ ഫോ​റാം ജി​ല്ല​യി​ലെ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 25 ന​കം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍ 04936-205307.