തൊ​വ​രി​മ​ല സ​മ​രം: ഭൂ​ര​ഹി​ത​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Friday, July 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത​ർ ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. തൊ​വ​രി​മ​ല മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്കു പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പു​തി​യ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു ഭൂ​സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം ചേ​ർ​ന്ന യോ​ഗം സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ച്ചി​ന് ഭൂ​സ​മ​ര സ​മി​തി നേ​താ​ക്ക​ളാ​യ പി. ​വെ​ളി​യ​ൻ, ഒ​ണ്ട​ൻ മാ​ട​ക്ക​ര, കെ. ​ജാ​ന​കി, എ.​പി. ആ​തി​ര, പി. ​സ​ബി​ത, മ​ല്ലി​ക, സീ​താ ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.