എ​ൽ​എ​ഫ് യു​പി സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ
Saturday, July 20, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ഠ്യേ​ത​ര പ​ദ്ധ​തി​ക​ളി​ലും മി​ക​വു പു​ല​ർ​ത്തി മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് യു​പി സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​ത്തൈ ന​ട​ീൽ ന​ട​ത്തി. 1929 ൽ ​ഗേ​ൾ​സ് ഹ​യ​ർ എ​ല​മെ​ന്‍റ​റി​യാ​യ തു​ട​ങ്ങി​യ സ്കൂ​ൾ ഇ​ന്ന് ലി​റ്റി​ൽ ഫ്ലവ​ർ യു​പി സ്കൂ​ൾ എ​ന്ന നി​ല​യി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു.
ന​വ​തി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ഒരുക്കുന്ന​ത്. വൃ​ക്ഷ​തൈ ന​ട​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്്ട്രസ് സി​സ്റ്റ​ർ നി​മി​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ, ഷൈ​നി മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​വ​തി അ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ലാ​സ്റ്റി​ക്: 1.19 ല​ക്ഷം പി​ഴ ഈ​ടാ​ക്കി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, നെ​ല്ലി​യാ​ളം തു​ട​ങ്ങി​യ ന​ഗ​ര​സ​ഭ​ക​ളി​ലും പ​തി​നൊ​ന്ന് ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51,500 കി​ലോ ഗ്രാം ​പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി. ക​ട ഉ​ട​മ​ക​ളി​ൽ നി​ന്ന് 1.19 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.