എം​എ​ൽ​എ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Thursday, August 15, 2019 12:41 AM IST
പു​ൽ​പ്പ​ള്ളി:​ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പാ​ക്കം ചേ​കാ​ടി എ​ൽ​പി സ്കൂ​ൾ, വി​ജ​യ എ​ൽ​പി സ്കൂ​ൾ, മ​ര​ക്ക​ട​വ് ഗ​വ.​എ​ൽ​പി സ്കൂ​ൾ, സീ​താ​മൗ​ണ്ട് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളാണ് അദ്ദേഹം സ​ന്ദ​ർ​ശ​ിച്ചത്.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ, പു​ൽ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​കാ​ശ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ജീ​ന ഷാ​ജി, ജാ​ൻ​സി ജോ​സ​ഫ്, പി.​എ. പ്ര​കാ​ശ​ൻ, പി.​വി. സെ​ബാ​സ്റ്റ്യ​ൻ, ഒ.​ആ​ർ. ര​ഘു, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ജോ​സ​ഫ് പെ​രു​വേ​ലി എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

ക​രി​ങ്ക​ല്ല് വീ​ണ് വീ​ടി​ന്‍റെ
ഭി​ത്തി ത​ക​ർ​ന്നു

പു​ൽ​പ്പ​ള്ളി:​ക​രി​ങ്ക​ല്ലു വീ​ണ് വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു. മു​ള്ള​ൻ​കൊ​ല്ലി ഇ​ട​മ​ല മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ ഗോ​പാ​ല​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. സ​മീ​പ​ത്തെ കു​ന്നി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ല്ല് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ പ​തി​ച്ച​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.