ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ക്ക​രു​ത്: യു​വ​ജ​ന​താ​ദ​ൾ-​എ​സ്
Sunday, August 18, 2019 12:26 AM IST
വെ​ള്ള​മു​ണ്ട: ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളെ ചി​ല താ​ത്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​ഗ​ണി​ക​രു​തെ​ന്ന് യു​വ​ജ​ന​താ​ദ​ൾ-​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജു​നൈ​ദ് കൈ​പ്പാ​ണി. യു​വ​ജ​ന​താ​ദ​ൾ-​എ​സ് വെ​ള്ള​മു​ണ്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടും പ്ര​ള​യ​വും​ന്ധ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ദു​ര​ന്ത​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ കാ​ര​ണം മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ​പ്പോ​ലു​ള്ള വി​ദ​ഗ്ധ​രു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച​താ​ണ്. ശാ​സ്ത്രീ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ​തും പ​രി​സ്ഥി​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി വി​ല​ക്ക​പ്പെ​ട​ണം. സി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ അ​സീം പ​ന​മ​രം, കെ. ​സൈ​ഫു​ദ്ധീ​ൻ, സി.​എ​ച്ച്. ഉ​മ​റ​ലി, പി.​എ​സ്. ബി​ജു, കെ. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.