കൂട്ടായ്മയുടെ ക​രു​ത്ത​റി​യി​ച്ച് ശു​ചീ​ക​ര​ണ മ​ഹാ​യ​ജ്ഞം
Monday, August 19, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ശു​ചീ​ക​ര​ണ മ​ഹാ​യ​ജ്ഞ​ത്തി​ൽ പ്ര​ക​ട​മാ​യ​ത് കൂട്ടായ്മയുടെ ക​രു​ത്ത്. 51,932 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 1,13,447 പേ​രാ​ണ് ജി​ല്ല​യി​ല്‌ ഒ​രേ സ​മ​യം ന​ട​ന്ന ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

രാ​ഷ്‌​ട്രീ​യ-​മ​ത സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത് 10,841-ഉം ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള 7,440-ഉം ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി 31,234-ഉം ​എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, എ​സ്പി​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 12,000-ഉം ​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നെ​ത്തി. രാ​വി​ലെ ഒ​ന്പ​തി​നു ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ശു​ചീ​ക​ര​ണ​യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, എ​ഡി​എം കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ന​മ​ര​ത്ത് ഒ.​ആ​ർ. കേ​ളു എം ​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കി.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ശു​ചീ​ക​ര​ണം. വീ​ടു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളു​മെ​ല്ലാം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ക​ഴു​കി​ത്തു​ട​ച്ചു.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളു​ക​ൾ വൃ​ത്തി​യാ​ക്കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

കോ​ള​നി​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളു​ടെ​യും ശു​ചീ​ക​ര​ണ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി.
കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‌ ശു​ചീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക, ഗം​ബൂ​ട്ട്, ക​യ്യു​റ, മാ​സ്ക് തു​ട​ങ്ങി​യ​വ ന​ൽ​കി. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ​ങ്കാ​ളി​യാ​യി.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച ഇ​ല​ക്‌​ട്രോ​ണി​ക് വേ​സ്റ്റ്, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫു​ക​ളി​ല്‌ സം​ഭ​രി​ച്ചു. ഇ​വ മാ​ലി​ന്യ സം​സ്ക​ര​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റും.​

വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് ത​ക​രാ​റു​ക​ൾ പ​രി​ഹാ​രി​ക്കാ​ൻ കെ​എ​സ്ഇ​ബി​യു​ടെ വി​ദ​ഗ്ധ സം​ഘ​വും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

നി​റ സാ​ന്നി​ദ്ധ്യ​വു​മാ​യി ജെ​സി​ഐ ക​ൽ​പ്പ​റ്റ

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്ലീ​ൻ വ​യ​നാ​ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​യി​ൽ ജെ​സി​ഐ ക​ൽ​പ്പ​റ്റ നി​റ​സാ​ന്നി​ദ്ധ്യ​മാ​യി.
ക​ൽ​പ്പ​റ്റ പ​ള്ളി​ത്താ​ഴെ ഭാ​ഗ​ത്തു​ള്ള തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശു​ചീ​ക​രി​ച്ചു.

വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ശു​ചീ​ക​ര​ണം. പ്ര​സി​ഡ​ന്‍റ് കെ.​വി. വി​നീ​ത്, ഷം​സു​ദീ​ൻ, ഉ​സ്മാ​ൻ, ജി​ഷാ​ദ്, ഷ​മീ​ർ എ​ന്നി​വ​ർ വി​വി​ധ ഗ്രൂ​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ൽ കൈ​കോ​ർ​ത്ത്
മാ​ന​ന്ത​വാ​ടി പോ​ലീ​സ്

മാ​ന​ന്ത​വാ​ടി: സ്റ്റേ​ഷ​നി​ലെ​യും ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ​യും അ​ന്പ​തി​ല​ധി​കം പോ​ലി​സു​കാ​ർ ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പോ​ലീ​സി​നു പി​ന്തു​ണ​യു​മാ​യി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ്ര​തി​ഭ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ശു​ചീ​ക​ര​ണ​ത്തി​നു ഇ​റ​ങ്ങി.

ചൂ​ട്ട​ക്ക​ട​വി​ൽ റോ​ഡി​ൽ കു​മി​ഞ്ഞ ച​ളി നീ​ക്കം ചെ​യ്ത പോ​ലീ​സും നാ​ട്ടു​കാ​രും വെ​ള്ളം​ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളും വൃ​ത്തി​യാ​ക്കി. സി​ഐ പി.​കെ. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ശു​ചീ​ക​ര​ണം.