വി​ദേ​ശമ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 19, 2019 12:14 AM IST
നാ​ദാ​പു​രം: പ​തി​നൊ​ന്ന് കു​പ്പി (ആറ് ലിറ്റർ) വിദേശമ​ദ്യ​വു​മാ​യി മാ​ന​ന്ത​വാ​ടി കു​ഞ്ഞോ​ം ചി​റ​ക്കം വ​യ​ല്‍ വീ​ട്ടി​ല്‍ മു​കേ​ഷി(28)നെ​ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ദാ​പു​രം റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം തൊ​ട്ടി​ല്‍​പാ​ലം മൂ​ന്നാം​കൈ​യ്യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തുന്നതിനിടെയാണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ നിന്നു മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടി​യി​ലാ​യിരുന്നു മ​ദ്യം.
എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ ത​റോ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ സി​ഇ​ഒ മാ​രാ​യ സി​നീ​ഷ്, അ​നി​രു​ദ്ധ്, എ​ന്‍.​കെ. നി​ഷ, ബി. ​ബ​ബി​ത ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.